ലോക്ഡൗണില്‍ കൂടുതല്‍ ഇളവ്: തുണിക്കടകള്‍ക്കും ജ്വല്ലറികള്‍ക്കും തുറക്കാം, ഓണ്‍ലൈന്‍ ഡെലിവറി മാത്രം

തിരുവനന്തപുരം: ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് നല്‍കി സര്‍ക്കാര്‍. തുണിക്കടകള്‍ക്കും ജ്വല്ലറികള്‍ക്കും പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് തുറക്കാം. ഹോം ഡെലിവറിയായോ ഓണ്‍ലൈന്‍ ഡെലിവറിയായോ തുണിയും ആഭരണങ്ങളും ആവശ്യക്കാര്‍ക്കെത്തിക്കണം. വിവാഹാവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് കടകളില്‍ ഒരുമണിക്കൂര്‍ ചെലവഴിക്കാം.

ലോക്ഡൗണും ചുഴലിക്കാറ്റും മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന് സൗജന്യ ഭക്ഷണം വിതരണം ചെയ്യാം. തുക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടില്‍ നിന്ന് അനുവദിക്കും. ടാക്‌സ് കണ്‍സള്‍ട്ടന്റുകള്‍ക്കും ജിഎസ്ടി പ്രാക്ടീഷനര്‍മാര്‍ക്കും ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും നികുതി ഒടുക്കുന്നതിനുമായി വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.

അതിഥി തൊഴിലാളികള്‍ക്ക് പൈനാപ്പിള്‍ ശേഖരണത്തിനും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി. ടെലികോം സേവനവുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങള്‍ക്ക് ഇളവുണ്ട്. ടവറുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടത്താം.

Exit mobile version