കുതിച്ചുയരുന്ന ഇന്ധനവിലയ്ക്ക് നേരെ കണ്ണടച്ച് കേന്ദ്രം; ഇന്നും കൂടി, തിരുവനന്തപുരത്ത് പെട്രോളിന് 94 കടന്നു

Fuel Price | Bignewslive

തിരുവനന്തപുരം: കൊവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലൂടെ ജനം നീങ്ങവെ, ഇരുട്ടടിയായി ഇന്ധന വില വര്‍ധനവ്. പെട്രോള്‍ ഡീസല്‍ വിലയില്‍ കുതിപ്പ് തുടരുമ്പോള്‍ മൗനം പാലിച്ച് കണ്ണടയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസങ്ങളില്‍ വില തുടര്‍ച്ചയായി ഉയരുകയാണ്. ഇന്ധന വിലയില്‍ ഇന്നും വര്‍ധനവുണ്ടായി.

പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 94 രൂപ കടന്നു. കോട്ടയത്ത് പെട്രോളിന് 92.66 രൂപയും ഡീസലിന് 87.58 രൂപയുമാണ് വില. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോള്‍ വില ഇതിനോടകം 100 കടന്നു.

മേയ് നാലിന് ശേഷം ഏഴാം തവണയാണ് ഇന്ധന വില കൂടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഒരുമാസത്തോളം വില വര്‍ധിക്കാത്തതും ശ്രദ്ധേയമാണ്.

Exit mobile version