ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്തുന്നതില്‍ തടസ്സമില്ല; നിലപാട് വ്യക്തമാക്കി തന്ത്രിയും രാജകുടുംബവും

പത്തനംതിട്ട: മറ്റ് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്താം നിലപാട് വ്യക്തമാക്കി തന്ത്രി കണ്‍ഠരര് രാജീവര്. തന്ത്രിയ്ക്ക് പിന്നാലെ പന്തളം കൊട്ടാരവും ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ തടസമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാക കമ്മിറ്റി സെക്രട്ടറി കെപി നാരായണ വര്‍മയും വ്യക്തമാക്കി

അതേസമയം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് യുവതികളുടെ വേഷം ധരിച്ചെത്തുന്നത്
ആശയക്കുഴപ്പത്തിനിടയാക്കുമെന്നും നാരായണ വര്‍മ്മ പറഞ്ഞു. എന്നാല്‍ ശബരിമലയിലെ ആചാരങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടോ ലംഘിച്ചുകൊണ്ടോ മുന്നോട്ടുപോകാന്‍ പന്തളം കൊട്ടാരം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കേണ്ട ചുമതല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുണ്ടെന്നും വര്‍മ്മ പറഞ്ഞു.

കഴിഞ്ഞ ദിവസം ട്രാന്‍സ്‌ജെന്‍ഡോഴ്‌സിനെ പോലീസ് തടഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ ആ പ്രവൃത്തി ഉചിതമായിരുന്നെന്ന് പന്തളം കൊട്ടാരം പ്രതികരിച്ചിരുന്നു.

Exit mobile version