കോട്ടയം ഡിസിസി സെക്രട്ടറി എന്‍എസ് ഹരിശ്ചന്ദ്രന്‍ കൊവിഡ് ബാധിച്ച് മരിച്ചു

kottayam dcc | bignewslive

കോട്ടയം: കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന അഡ്വ.എന്‍എസ് ഹരിശ്ചന്ദ്രന്‍ (52) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രാവിലെ 11.15 ഓടെ ആണ് മരണത്തിന് കീഴടങ്ങിയത്.

കൊവിഡ് ബാധിതനായിരുന്നു. ന്യൂമോണിയയെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായ ഹരിശ്ചന്ദ്രനെ ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കെഎസ്‌യുവിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് വന്ന ഹരിശ്ചന്ദ്രന് കോട്ടയം നഗരത്തിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെല്ലാം സജീവമായിരുന്നു.

Exit mobile version