കോഴിക്കോട് : വിവാദ പാഠപുസ്തകമിറക്കി ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പീസ് സ്‌കൂളിന്റെ ചെയര്‍മാന്‍ എംഎം അക്ബറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ചോദ്യം ചെയ്തു. കോഴിക്കോടുള്ള ഇഡി ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. പീസ് സ്‌കൂളിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചായിരുന്നു പ്രധാനമായും ചോദ്യം ചെയ്യലെന്നാണ് സൂചന.
അക്ബര്‍ ചെയര്‍മാനായ പീസ് സ്‌കൂളില്‍ മതസ്പര്‍ദ്ധ വരുത്തുന്ന പാഠഭാഗങ്ങള്‍ പഠിപ്പിച്ചു എന്നാരോപിച്ച് അക്ബര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി സിറിയയിലേക്ക് കടന്ന യുവാക്കളില്‍ ചിലര്‍ക്കും പീസ് സ്‌കൂള്‍ മാനേജ്മെന്റുമായി ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.