എംഐ ഷാനവാസിന്റെ മകളെ വയനാട് സീറ്റില്‍ മത്സരിപ്പിക്കാന്‍ നീക്കം..! വിദ്യാര്‍ത്ഥിയുവജന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് പാരമ്പര്യം ഇല്ലാത്തവര്‍ക്ക് സ്ഥാനങ്ങള്‍ അടിച്ചേല്‍പിക്കരുത്, എതിര്‍പ്പുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹികള്‍

തിരുവനന്തപുരം: അന്തരിച്ച വയനാട് എംപി എംഐ ഷാനവാസിന്റെ മകളെ വയനാട് സീറ്റില്‍ മത്സരിപ്പിക്കാന്‍രുങ്ങുന്ന നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹികള്‍ രംഗത്ത്. പാര്‍ട്ടിയിലെ നേതാക്കള്‍ മരിച്ചാല്‍ അവരുടെ മക്കള്‍ക്ക് സീറ്റ് നല്‍കരുതെന്ന ആവശ്യമാണ് നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്. ഈ ഈവശ്യം മുന്‍ നിര്‍ത്തി നേതാക്കള്‍ മുല്ലപ്പള്ളിക്ക് കത്ത് നല്‍കി. മുന്‍ ജനറല്‍ സെക്രട്ടറി ആര്‍ എസ് അരുണ്‍രാജിന്റെ നേതൃത്വത്തില്‍ ആണ് കത്ത് നല്‍കിയിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിഎന്‍ ബാലകൃഷ്ണന്റെ മകള്‍ക്ക് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കാനും ധാരണയുണ്ട്. രണ്ട് ശ്രമങ്ങളും മുന്നില്‍ കണ്ടാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ഭാരവാഹികള്‍ പരാതിയുമായി രംഗത്തെത്തിയത്. അന്തരിച്ച നേതാക്കളോടുള്ള ആദരവ് നിലനിര്‍ത്തുമ്പോഴും വിദ്യാര്‍ത്ഥിയുവജന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് പാരമ്പര്യം ഇല്ലാത്ത അവരുടെ മക്കളെ അടിച്ചേല്‍പിക്കുന്നത് കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.

Exit mobile version