രണ്ടിടത്തും നിന്നു, തോറ്റു; കേന്ദ്രം പ്രചാരണത്തിനായി ഒഴുകിയെത്തി, അവസാനം ആകെയുണ്ടായിരുന്ന നേമവും പോയി; പ്രതിരോധത്തിലായി കെ സുരേന്ദ്രന്‍, ഇനി പുനഃസംഘടന..?

k surendran | Bignewslive

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയത് ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വെല്ലുവിളി നേരിടുന്നതാകട്ടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും. കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ സംസ്ഥാന ബിജെപിയില്‍ പുനഃസംഘനയ്ക്കുള്ള സാധ്യത കൂടുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചിട്ടും സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രന് എവിടെയും നേട്ടമുണ്ടാക്കാനായില്ല. മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയതും വലിയ തിരിച്ചടിയായിരുന്നു. രണ്ടിടത്തും വിജയിച്ചാല്‍ പറക്കാനായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തും ഇന്ന് സോഷ്യല്‍മീഡിയ ആഘോഷമാക്കുന്നുണ്ട്.

ഇതിനെല്ലാം പുറമെ, കേന്ദ്ര നേതൃത്വം തന്നെ പ്രചാരണങ്ങള്‍ക്കായി കേരളത്തിലേയ്ക്ക് ഒഴുകി എത്തിയിട്ടും ബിജെപിക്ക് മുന്നേറാന്‍ സാധിച്ചില്ല. ആകെയുണ്ടായിരുന്ന നേമം പോലും ബിജെപിക്ക് കൈവിടുന്ന കാഴ്ചയാണുണ്ടായത്. അതേസമയം, തോല്‍വിയെക്കുറിച്ച് വിശദമായി വിലയിരുത്തുമെന്നാണ് കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍ ഈ അവസരം മുതലെടുത്ത് കൃഷ്ണദാസ് പക്ഷം രംഗത്തെത്തുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതു മുതല്‍ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ശോഭാ സുരേന്ദ്രനെ പാര്‍ട്ടിക്കകത്ത് തഴഞ്ഞുവെന്നതു മുതല്‍ പാര്‍ട്ടിക്ക് അകത്തുണ്ടായിരുന്ന ഇടച്ചിലുകള്‍ സുരേന്ദ്രനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇപ്പോള്‍രു സീറ്റ് പോലും നേടാന്‍ കഴിയാത്തതും ചര്‍ച്ചയ്ക്ക് വഴിവെയ്ക്കുന്നുണ്ട്.

Exit mobile version