താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍; കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് എകെ ശശീന്ദ്രന്‍

മുഴുവന്‍ പേര്‍ക്കുമുള്ള പിരിച്ചുവിടല്‍ അറിയിപ്പ് തയ്യാറായി. ഇന്നു രാവിലെ മുതല്‍ അറിയിപ്പ് കൈമാറും.

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ജീവനക്കാരെ ഇന്ന് പിരിച്ച് വിടും. മുഴുവന്‍ പേര്‍ക്കുമുള്ള പിരിച്ചുവിടല്‍ അറിയിപ്പ് തയ്യാറായി. ഇന്നു രാവിലെ മുതല്‍ അറിയിപ്പ് കൈമാറും. അതോടൊപ്പം പിഎസ്സി റാങ്ക് പട്ടികയിലുള്ളവര്‍ക്കുള്ള നിയമന ശുപാര്‍ശയും ഇന്നുമുതല്‍ നല്‍കും.

അതേസമയം, കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഗതാഗതമന്ത്രി
എകെ ശശീന്ദ്രന്‍ പറഞ്ഞു. കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതായി. 8000 സ്ഥിരം ജീവനക്കാര്‍ വരുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്നും മന്ത്രി വിശദമാക്കി. കെഎസ്ആര്‍ടിസിയുടെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

Exit mobile version