മുല്ലപ്പള്ളി രാമചന്ദ്രന്റെ കാറില്‍ ബസ്സിടിച്ചു

കൊച്ചി: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. നെടുമ്പാശ്ശേരിക്ക് സമീപം കരയാംപറമ്പ വളവില്‍ വെച്ചായിരുന്നു അപകടം നടന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. പത്തോളം വാഹനങ്ങള്‍ അപകടത്തില്‍ കൂട്ടിയിടിച്ചു.

വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അദ്ദേഹം. മുല്ലപ്പള്ളിയുടെ കാറിന് പുറകില്‍ ബസ് വന്നിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മുല്ലപ്പള്ളിയുടെ കാര്‍ മുമ്പിലുണ്ടായിരുന്ന വാഹനത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ വാഹനം ഭാഗികമായി തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഇവിടെ വലിയ വാഹനതടസ്സം അനുഭവപ്പെട്ടു.

Exit mobile version