“സംസ്ഥാനത്ത് അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടം”; സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം; കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണ്. ഈ സാഹചര്യത്തില് രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്നാണ് കെജിഎംഒഎ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസര്‍ അസോസിയേഷന്‍ (കെജിഎംഒഎ) നിര്‍ദ്ദേശിച്ചു. എട്ടിന നിര്‍ദ്ദേശങ്ങളാണ് കെജിഎംഒഎ സമര്‍പ്പിച്ചത്. സംസ്ഥാനത്ത് രണ്ടരലക്ഷം രോഗികളുണ്ട്. 25 ശതമാനത്തിന് മുകളില്‍ ആണ് ടി പി ആറ്. അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലാണ്.

ജനിതകവ്യതിയാനം വന്ന വൈറസ് വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് വായുമാര്‍ഗത്തിലൂടെയും പകരും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു രോഗിയില്‍ നിന്ന് നൂറുകണക്കിന് പേരിലേക്ക് ഇത് പകരാന്‍ ഇടവരുത്തുന്നുണ്ട്. ഈ സാഹ്യചത്തില്‍ സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തമെന്നാണ് കെജിഎംഒഎ നിര്‍ദ്ദേശിക്കുന്നത്.

സംസ്ഥാനത്തേക്ക് ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍, കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന് കഴിഞ്ഞ ദിവസം ഐഎംഎയും പറഞ്ഞിരുന്നു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് മേല്‍ തുടരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.

Exit mobile version