കൃഷി സ്‌നേഹം മൂത്തു, പച്ചക്കറിക്ക് ഒപ്പം കഞ്ചാവും വളര്‍ത്തി; ചെടിയുടെ മുഴുപ്പും എണ്ണവും കണ്ട് അന്തം വിട്ട് എക്‌സൈസ് സംഘം

പാനൂര്‍: പച്ചക്കറി കൃഷിക്ക് ഒപ്പം വീട്ടുപറമ്പില്‍ 71 കഞ്ചാവ് ചെടികള്‍ നട്ടുനനച്ച് വളര്‍ത്തിയയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പാനൂര്‍ നഗരസഭയിലെ പൂക്കോം മംഗലാട്ട് താഴെ അരവിന്ദാക്ഷന്റെ വീട്ടില്‍നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്.

വീടിന്റെ പിറകുവശത്താണ് ഇവ നട്ടുവളര്‍ത്തിയത്. നീലച്ചടയന്‍ വിഭാഗത്തില്‍പെട്ട രണ്ട് മീറ്ററിലധികം നീളമുള്ള ചെടികളാണ് എല്ലാം. രണ്ടാഴ്ച മുതല്‍ ആറ് മാസം വരെ പ്രായമുള്ള ചെടികളാണ് പിടികൂടിയത്.

നേരത്തെ ഓട്ടോ ൈഡ്രെവറായിരുന്ന ഇയാള്‍ സ്വന്തം ഉപയോഗത്തിനും വില്‍പനക്കും വേണ്ടിയാണ് കഞ്ചാവ് കൃഷിക്ക് ഇറങ്ങിയത്. ഇയാള്‍ക്കെതിരെ നര്‍ക്കോട്ടിക്‌സ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു.

കാരുണ്യം ഗ്രാമസേവാ കേന്ദ്രം പ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കൂത്തുപറമ്പ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. രാത്രി സമയത്ത് അരവിന്ദാക്ഷന്‍ ചെടികള്‍ പരിചരിക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.

Exit mobile version