വാക്‌സിനെടുത്താല്‍ കഞ്ചാവ് ബീഡി ഫ്രീ; വാക്‌സിന്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഈ സംസ്ഥാനം

JOINT | bignewslive

വാഷിങ്ടണ്‍: കൊറോണ വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് കഞ്ചാവ് വാഗ്ദാനം ചെയ്ത് യുഎസ് സംസ്ഥാനമായ വാഷിങ്ടണ്‍. ”ജോയിന്റ്‌സ് ഫോര്‍ ജാബ്‌സ്” ( വാക്‌സിനെടുത്താല്‍ കഞ്ചാവ് ബീഡി തരാം) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്ന പ്രായപൂര്‍ത്തിയായ ആളുകള്‍ക്കാണ് കഞ്ചാവ് ബീഡികള്‍ സൗജന്യമായി നല്‍കുക.

വാക്‌സിനെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ നീക്കം. പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരും. ജൂലൈ 12 വരെയാണ് ഓഫര്‍. 21 വയസിനു മുകളിലേക്കുള്ളവര്‍ക്കാണ് വാക്‌സിനൊപ്പം കഞ്ചാവ് ലഭിക്കുക. വാക്‌സിനേഷന്‍ ദൗത്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തെ നിരവധി കഞ്ചാവ് ചെറുകിട വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്.

വാഷിങ്ടണ്‍ അടക്കമുള്ള യുഎസിലെ പതിനേഴ് സംസ്ഥാനങ്ങളില്‍ കഞ്ചാവ് നിയമവിധേയമായി ഉപയോഗിക്കാം. അതേസമയം അമേരിക്കയില്‍ ഈ ആശയം പുതിയതല്ല. ആരോഗ്യ വിദഗ്ധരുമായി ചേര്‍ന്ന് അരിസോണയില്‍ മിന്റ് കാന്നബിസ് ഡിസ്‌പെന്‍സറി വാക്‌സിനൊപ്പം കഞ്ചാവ് നല്‍കുന്നുണ്ട്. ഇവര്ക്കു കീഴിലുള്ള ക്ലിനിക്കുകളില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കഞ്ചാവ് ബീഡിയും കഞ്ചാവ് മിഠായിയും ലഭിച്ചു.

Exit mobile version