അനധികൃത പരസ്യബോര്‍ഡുകള്‍ക്ക് എതിരെ കര്‍ശ്ശന നടപടി; 5000 രൂപയും ഫ്‌ളക്‌സ് നീക്കം ചെയ്യാനുള്ള ചെലവും ബോര്‍ഡ് വെക്കുന്നവര്‍ നല്‍കണം

അനധികൃതമായി പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍ക്കെതിരെ കോഴിക്കോട് കോര്‍പ്പറേഷന്‍ നടപടി ശക്തമാക്കി.

കോഴിക്കോട്: അനധികൃതമായി പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍ക്കെതിരെ കോഴിക്കോട് കോര്‍പ്പറേഷന്‍ നടപടി ശക്തമാക്കി. അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യങ്ങള്‍ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവിനെ തുടര്‍ന്നാണ് നീക്കം. പരസ്യബോര്‍ഡുകളുടെ നികുതിവരുമാനം നഗരസഭയില്‍ നിന്നെടുത്ത് മാറ്റായതോടെ അനധികൃത പരസ്യങ്ങള്‍ വ്യാപകമായി റോഡിലും കവകളിലും വളവിലും തിരിവിലുമെല്ലാം വലിപ്പം ചെറുപ്പം പോലും നോക്കാതെ ബോര്‍ഡുകള്‍ നിരന്നു, ഇത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവായതോടെയാണ് നഗരസഭ അനധികൃത ബോര്‍ഡുകള്‍ അന്വേഷിച്ച് നടപടി തുടങ്ങിയത്.

നികുതിയില്ലെങ്കിലും നഗരാസൂത്രണവിഭാഗത്തിന്റെ അനുമതിയില്ലാതെ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനാകില്ല,പക്ഷെ നികുതിവരുമാനം നഷ്ടപ്പെട്ടതോടെ ലൈസന്‍സിന്റെ കാര്യത്തില്‍ നഗരസഭയും അയവ് വരുത്തിയതാണ് അനധികൃത പരസ്യങ്ങള്‍ വ്യാപകമാകാന്‍ കാരണമായത്.

രാഷ്്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ക്ക് ഇളവുണ്ട്,5000രൂപ പിഴയും ബോര്‍ഡ് നീക്കം ചെയ്യാനുള്ള ചിലവും അനധികൃത ബോര്‍ഡ് വെക്കുന്നവരില്‍ നിന്നും ഈടാക്കും.ബോര്‍ഡ് നീക്കാന്‍ കോടതി അനുവദിച്ച കാലാവധി ഇന്നവസാനിക്കും.

Exit mobile version