കോവിഡ് നിയന്ത്രണങ്ങളില്‍ അവശ്യസാധനങ്ങള്‍ക്കായി ബുദ്ധിമുട്ടേണ്ട: പലവ്യഞ്ജനങ്ങള്‍, പഴം-പച്ചക്കറികള്‍, മത്സ്യ-മാംസം എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി സപ്ലൈകോ

തിരുവനന്തപുരം: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനത്തിന് അവശ്യസാധനങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍
ലഭ്യമാക്കുന്നതിനായി സപ്ലൈകോ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്

നിലവില്‍ സപ്ലൈകോ ചെയ്തുവരുന്ന സേവനങ്ങള്‍ക്കുപുറമെ പെപ്‌കോ, ഹോര്‍ട്ടികോര്‍പ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പലവ്യഞ്ജനങ്ങള്‍, മത്സ്യം, മാംസം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

പ്രാരംഭഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വഴുതയ്ക്കാട് പ്രവര്‍ത്തിക്കുന്ന സപ്ലൈകോ ഹൈപ്പര്‍മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് 26 04 2021 മുതല്‍ ഓണ്‍ലൈനായി പദ്ധതി നടപ്പില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നു.

തിരുവനന്തപുരം നഗരപരിധിയിലുള്ള പൊതുജനങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് താഴെപ്പറയുന്ന വാട്‌സാപ്പ് സപ്പോര്‍ട്ട് നമ്പര്‍ 8921731931 അല്ലെങ്കില്‍ www.BigcartKerala.com എന്ന അഡ്രസ് ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

Exit mobile version