ഞായറാഴ്ചകളില്‍ കൂടുതല്‍ നിയന്ത്രണം; വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം, കടുപ്പിച്ച് കോഴിക്കോട്

Restrictions kozhikode | Bignewslive

കോഴിക്കോട്: ജില്ലയില്‍ രോഗ വ്യാപനം അതിശക്തമാകുന്നതിന്റെ സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഞായറാഴ്ചകളില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്.

ഞായറാഴ്ച എല്ലാ വിധ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് നിരോധനം തടസ്സമാവുന്നതിനാലാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിവാഹത്തിന് പങ്കെടുക്കുന്ന എല്ലാവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായിരിക്കണമെന്നും ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ദിനംപ്രതി രണ്ടായിരത്തിന് മുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും ഇന്ന് ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം. സംസ്ഥാന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനേക്കാള്‍ കൂടുതലാണ് ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതുകൊണ്ടാണ് കര്‍ശന നിയന്ത്രണം തുടരണമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.

Exit mobile version