കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കി നാഗാലാന്‍ഡ് : മാസ്‌ക് തുടരും

കൊഹിമ : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയതോടെ കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുന്നതായി അറിയിച്ച് നാഗാലാന്‍ഡ് സര്‍ക്കാര്‍. കഴിഞ്ഞ ഒരുമാസമായി രണ്ട് ശതമാനത്തില്‍ താഴെയാണ് സംസ്ഥാനത്തെ പ്രതിമാസ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

പരിപാടികള്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിന് ഇനി മുതല്‍ നിയന്ത്രണമുണ്ടാവില്ലെന്ന് നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി ജെ.ആലം അറിയിച്ചു. ഇതുകൂടാതെ നാഗാലാന്‍ഡിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ കോവിഡ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ആള്‍ക്കൂട്ടത്തിന് നിയന്ത്രണമില്ലെങ്കിലും മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version