കൊലപ്പെടുത്താൻ എത്തിയത് അഭിമന്യുവിന്റെ സഹോദരൻ അനന്തുവിനെ ലക്ഷ്യമിട്ട്; മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും മുഖ്യപ്രതി സജയ്ജിത്ത്

sajay jith

ആലപ്പുഴ: വള്ളികുന്നത്ത് പടയണിവെട്ടത്തെ ഉത്സവ ദിനത്തിൽ 15കാരൻ അഭിമന്യുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് മുൻവൈരാഗ്യം കാരണമെന്ന് മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി. കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരനും ഡിവൈഎഫ്‌ഐ പ്രവർത്തകനുമായ അനന്തുവിനെ ലക്ഷ്യമിട്ടാണ് സജയ് ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്സവസ്ഥലത്ത് എത്തിയതെന്നും തുടർന്നുണ്ടായ സംഘർഷത്തിൽ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നും സജയ് ജിത്ത് പോലീസിനോട് വെളിപ്പെടുത്തി. കേസിൽ സജയ് ജിത്ത് ഉൾപ്പെടെ മൂന്ന് ആർഎസ്എസ് പ്രവർത്തകർ പോലീസിന്റെ കസ്റ്റഡിയിലാണ്.

വള്ളികുന്നം സ്വദേശി അജിത് അച്യുതൻ, ജിഷ്ണു തമ്പി (26) എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റ് രണ്ട് ആർഎസ്എസ് പ്രവർത്തകർ. അജിത് അച്യുതനെ കായംകുളം പോലീസും ജിഷ്ണു തമ്പിയെ എറണാകുളം പിറമാടത്തുനിന്ന് രാമമംഗലം പോലീസുമാണ് കസ്റ്റഡിയിലെടുത്തത്.

ഏപ്രിൽ ഏഴിന് അനന്തുവുമായി സജയ് ജിത്തും സംഘവും വഴക്കുണ്ടാക്കിയിരുന്നു. ഇതാണ് അഭിമന്യുവിന്റെ കൊലപാതകത്തിൽ കലാശിച്ച ആക്രമണത്തിന് കാരണമായത്. ഈ സംഘർഷത്തിന്റെ പേരിൽ വള്ളികുന്നം പോലീസ് സ്‌റ്റേഷനിൽ കേസുണ്ട്. ഈ വഴക്കിന്റെ തുടർച്ചയായിട്ടായിരുന്നു പടയണിവെട്ടത്തെ ആക്രമണം. അനന്തുവിനെ ലക്ഷ്യമിട്ട് ഉത്സവസ്ഥലത്ത് എത്തിയ സംഘം അനന്തുവിന്റെ സഹോദരൻ അഭിമന്യുവിനെ കുത്തിവീഴ്ത്തുകയായിരുന്നു.

ക്ഷേത്രമൈതാനിയിൽ വെച്ച് കെട്ടുരുപ്പടികൾ നിരത്തിവെച്ചിരുന്നതിന്റെ പിന്നിൽ വെച്ച് അഭിമന്യുവിനെയും സുഹൃത്തുക്കളേയും കുത്തിവീഴ്ത്തുകയായിരുന്നു. കടുവിനാൽ നഗരൂർ കുറ്റിയിൽ ശിവാനന്ദന്റെ മകൻ ആദർശ് (19), പടയണിവെട്ടം മങ്ങാട്ട് പുത്തൻവീട്ടിൽ ജയപ്രകാശിന്റെ മകൻ പത്താംക്ലാസ് വിദ്യാർത്ഥി കാശിനാഥ് (15) എന്നിവർക്കാണ് സാരമായ പരിക്കേറ്റത്.

സംഭവത്തിന് പിന്നാലെ ഒളിവിൽപോയ സജയ് ജിത്ത് കഴിഞ്ഞദിവസം പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ അരൂർ പോലീസെത്തി പ്രതിയെ അരൂരിലേക്കു കൊണ്ടുവന്നു. േ

Exit mobile version