മികച്ച പരിചരണം, എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി; കോവിഡ് മുക്തനായതില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: കോവിഡ് മുക്തനായതില്‍ ആശുപത്രി അധികൃതര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച രീതിയിലുള്ള പരിചരണമാണ് കോഴിക്കോട്് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ലഭ്യമാക്കിയത്.

മാനസികമായ വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. ഒപ്പമുണ്ടായതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എല്ലാവരോടും ഹൃദയപൂര്‍വ്വം നന്ദി പറയുന്നെന്ന്
പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായി വിജയന്‍ കോവിഡ് മുക്തനായെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ഉച്ചയോടെയാണ് അറിയിച്ചത്. ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഈ മാസം എട്ടാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ ഡോസ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചിരുന്ന മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

നേടിയതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രിയിലെ ചികിത്സ അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങാന്‍ സാധിച്ചു. ഈ ഘട്ടത്തില്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ, പിഎ മുഹമ്മദ് റിയാസ്, ഡോക്ടര്‍മാര്‍ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

കോവിഡ് രോഗവിമുക്തി നേടിയതിനെത്തുടർന്ന് ഇന്ന് ആശുപത്രിയിലെ ചികിത്സ അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങാൻ സാധിച്ചു. മികച്ച…

Posted by Pinarayi Vijayan on Wednesday, 14 April 2021

Exit mobile version