കൊവിഡ് ബാധിതനായ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ ഒന്‍പതുവയസുകാരന്‍ മുഹമ്മദ് ഷിയാസ്

Mohammed shiyas | Bignewslive

അമ്പലപ്പുഴ: കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രോഗമുക്തിക്കായി പ്രാര്‍ത്ഥിച്ച് ഒന്‍പതുവയസുകാരന്‍. അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ മുഹമ്മദ് ഷിയാസാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത്.

പുറക്കാട് അറബി സയ്യിദ് തങ്ങള്‍ കബറിടത്തിലാണ് ഷിയാസ് പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് പരേതനായ ഷാജി ഉടുമ്പാക്കലിന്റെയും ഫാസിലയുടെയും ഇളയ മകനാണ് മുഹമ്മദ് ഷിയാസ്.

പുറക്കാട് മുസ്ലിം ജമാഅത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ പണം ഒടുക്കി പച്ചപ്പട്ട് വാങ്ങി കബറിടത്തില്‍ ചാര്‍ത്തുകയും ചെയ്തു. കഴിഞ്ഞ ജനുവരി 11ന് വീട്ടില്‍ കുഴഞ്ഞുവീണാണ് ഷാജി ഉടുമ്പാക്കല്‍ മരണപ്പെട്ടത്. ഷാജിയുടെ കബറടക്കത്തിന് നേതൃത്വ നല്‍കി ചാണ്ടി ഉമ്മനും, രണ്ടു ദിവസത്തിനു ശേഷം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഉമ്മന്‍ചാണ്ടിയും ഷിയാസിന്റെ വീട്ടില്‍ എത്തിയിരുന്നു. കുറച്ച് ദിവസം മുന്‍പാണ് ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Exit mobile version