‘അല്ലിയും ഞാനും രാജസ്ഥാന്റെ ഒപ്പമുണ്ടാകും’! സഞ്ജുവിനും ടീമിനും വിജയാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്

Prithviraj Wishes To Sanju Samson

കൊച്ചി: രാജസ്ഥാന്‍ റോയല്‍സിനും നായകന്‍ സഞ്ജു സാംസണും വിജയാശംസകള്‍ നേര്‍ന്ന് സിനിമാ താരം പൃഥ്വിരാജ്. നാളെ രാജസ്ഥാന്‍ സീസണിലെ ആദ്യ മത്സരത്തിനിറങ്ങാനിരിക്കെയാണ് സൂപ്പര്‍ താരത്തിന്റെ ആശംസ.

ഒരു മലയാളി താരം ക്യാപ്റ്റനാകുന്ന ആദ്യ ഐപിഎല്‍ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് കിംഗ്സാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍.

രാജസ്ഥാന്‍ റോയല്‍സിന്റെ ജേഴ്‌സി പങ്കുവെച്ച് കൊണ്ടാണ് പൃഥ്വിരാജ് ആശംസ അറിയിച്ചത്. സഞ്ജു ടീം ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക ജേഴ്‌സിയും ഒരു സമ്മാനപൊതിയുമാണ് പൃഥ്വിരാജിനും മകള്‍ അല്ലിക്കും ടീം സമ്മാനമായി നല്‍കിയിരിക്കുന്നത്.

പൃഥ്വിയെന്നും അല്ലിയെന്നും പേരെഴുതിയ ജേഴ്‌സികളുടെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് പൃഥ്വിരാജ് തന്നെയാണ് സമ്മാന വിവരം ആരാധകരുമായി പങ്കുവെച്ചത്.

‘സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും എന്റെ കടപ്പാടും നന്ദിയും ഞാനറിയിക്കുന്നു. അല്ലിയും ഞാനും രാജസ്ഥാന്റെ ഒപ്പമുണ്ടാകും. ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാകാന്‍ സഞ്ജുവിന് കഴിഞ്ഞു എന്നത് സന്തോഷത്തോടൊപ്പം അഭിമാനം കൂടിയാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചും നമുക്ക് ഇനിയും സംസാരിക്കാം.’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

Thank you Sanju Samson and Rajasthan Royals for the hamper and the jerseys! Ally and I will be cheering! Sanju..you…

Posted by Prithviraj Sukumaran on Sunday, 11 April 2021

Exit mobile version