ജാനകിയ്ക്കും നവീനുമെതിരെ അപവാദപ്രചരണം: ഡിജിപിയ്ക്ക് ദേശീയ മനുഷ്യാവകാശ ഏകോപന സമിതിയുടെ പരാതി

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകിയുടെയും നവീന്റെയും നൃത്തത്തെ ലവ് ജിഹാദുമായി കൂട്ടിച്ചേര്‍ത്ത് സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി കലാപത്തിന് ശ്രമിക്കുകയും ചെയ്ത അഡ്വ.കൃഷ്ണരാജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി. ദേശീയ മനുഷ്യാവകാശ ഏകോപന സമിതിയാണ് പരാതി നല്‍കിയത്.

മുപ്പത് സെക്കന്‍ഡ് നൃത്തത്തിലൂടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇരുവരുടേയും നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് പിന്നാലെ ജാനകിക്കും നവീനുമെതിരെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ വിദ്വേഷ പ്രചാരണം നടത്തുകയായിരുന്നു.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകിയുടെയും നവീന്റെയും നൃത്തത്തെ ലവ് ജിഹാദുമായി…

Posted by Reny Ayline on Thursday, 8 April 2021

Exit mobile version