‘രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു, ഇപ്പോള്‍ തിരിച്ചു വന്നു’; ഒമര്‍ ലുലു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ പരിഹാസവുമായി സംവിധായകന്‍ ഒമര്‍ ലുലു. ‘രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ കഴിഞ്ഞു രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു’ എന്ന് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

‘നാളെ മുതല്‍ കേരളത്തില്‍ കോവിഡ് രൂക്ഷം ആവും പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല ജനങ്ങള്‍ കൂട്ടം കൂടരുത് രാക്ഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ കഴിഞ്ഞു രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നു ഒക്കെ ബൈ’.


ഇന്ന് ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മിറ്റി യോഗത്തിലാണ് നാളെ മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കുമെന്ന് തീരുമാനിച്ചത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിനിടെയാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. മാസ്‌കും സാമൂഹ്യ അകലവും നിര്‍ബന്ധമാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഒരാഴ്ച ക്വാറന്റൈനില്‍ ഇരിക്കണം. വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും.

അതെ സമയം തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏര്‍പ്പട്ടവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ബൂത്ത് ഏജന്റുമാരും നിര്‍ബന്ധമായും പരിശോധനയ്ക്കു വിധേയരാകണം.

നാളെ മുതൽ കേരളത്തിൽ കോവിഡ് രൂക്ഷം ആവും പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല ജനങ്ങൾ കൂട്ടം കൂടരുത് രാക്ഷ്ട്രീയ…

Posted by Omar Lulu on Wednesday, 7 April 2021

Exit mobile version