തെരഞ്ഞെടുപ്പ് സമാധാനപരം; ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത്; അടിയന്തിര നടപടികൾ എടുത്തെന്നും ഡിജിപി

loknath-behera

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപൂർവ്വം പുരോഗമിക്കുന്നുവെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. പ്രശ്‌നമുണ്ടായത് ചിലയിടത്ത് മാത്രമാണ്. സംഘർഷ സ്ഥലങ്ങളിൽ അടിയന്തിര നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

സംഘർഷ സംഭവങ്ങളെ പോലീസ് ഗൗരവമായി കാണുന്നു. പ്രശ്‌നബാധിത മേഖലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും അദ്ദേഹം അറിയിച്ചു.

കാട്ടായിക്കോണത്തെ സംഭവത്തെത്തുടർന്ന് എസ്പി സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. തിരുവനന്തപുരത്ത് കോട്ടൺ ഹിൽ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്നു ലോകനാഥ് ബെഹ്‌റ.

Exit mobile version