അഴിമതിരഹിതവും പ്രീണനമുക്തവുമായ ഒരു സർക്കാരിനെ തെരഞ്ഞെടുക്കൂ; മലയാളത്തിൽ ട്വീറ്റുമായി അമിത് ഷാ

amit shah

ന്യൂഡൽഹി: പ്രദേശിക ഭാഷയിൽ വോട്ടിങ് നടക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളോട് സംവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മലയാളത്തിലും തമിഴിലും ബംഗാളിയിലുമാണ് അമിത് ഷാ ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘അഴിമതിരഹിതവും പ്രീണനമുക്തവുമായ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുവാൻ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്.എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടർമാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നു.’- അമിത് ഷാ ട്വീറ്റ് ചെയ്തു.

കേരളത്തിന് പുറമേ തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. വോട്ടവകാശം ഫലപ്രദമായി ഉപയോഗിക്കണമെന്നും റെക്കോർഡ് വോട്ടുകൾ രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച പോളിങാണ് രേഖപ്പെടുത്തുന്നത്. രാവിലെ മുതൽ തന്നെ പോളിങ് ബൂത്തിലേക്ക് ജനം കൂട്ടത്തോടെ എത്തിക്കൊണ്ടിരിക്കുകയാണ്. നൂറ്റി നാൽപ്പത് മണ്ഡലങ്ങളിലും മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. രാവിലെ മുതൽ പല ബൂത്തിന് മുന്നിലും കനത്ത ക്യൂ രൂപപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് സമാനമായി തന്നെയാണ് ജനങ്ങളുടെ പങ്കാളിത്തം ഈ തെരഞ്ഞെടുപ്പിലും കാണാനാകുന്നത്.

Exit mobile version