ഏപ്രില്‍ ഫൂളിന് കൂട്ടുകാരെ പറ്റിക്കാന്‍ തൂങ്ങിമരണം അഭിനയിച്ചു; പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

ആലപ്പുഴ: ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ കൂട്ടുകാരെ പറ്റിക്കാന്‍ തൂങ്ങിമരണം അഭിനയിച്ച പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പില്‍ അജയന്റെ മകന്‍ സിദ്ധാര്‍ഥ് (17) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്.

അത്താഴം കഴിച്ചു മുറിയില്‍ കയറി മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത ശേഷം കൂട്ടുകാര്‍ക്ക് മുന്നില്‍ തൂങ്ങി മരണം അഭിനയിക്കുകയായിരുന്നു. മുറിയില്‍ കയറി വാതില്‍ അടച്ചിരുന്നതിനാല്‍ തൂങ്ങി മരണം അഭിനയിച്ചത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടില്ല.

പിന്നീട് സഹോദരി വന്നു നോക്കുമ്പോള്‍ സിദ്ധാര്‍ഥ് ചലനമറ്റു മുട്ടുകുത്തി നില്‍ക്കുന്ന നിലയിലായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version