തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഒന്നെങ്കിൽ കേരളം ഭരിക്കും; അല്ലെങ്കിൽ ആര് ഭരിക്കുമെന്ന് തീരുമാനിക്കും: കെ സുരേന്ദ്രൻ

k surendran

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഒന്നെങ്കിൽ ബിജെപി കേരളം ഭരിക്കുമെന്നും അല്ലെങ്കിൽ ആര് കേരളം ഭരിക്കണമെന്ന് തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എൻഡിഎ ഇല്ലാതെ ആർക്കും ഇവിടെ ഭരിക്കാൻ കഴിയില്ലെന്നാണ് കെ സുരേന്ദ്രന്റെ വെല്ലുവിളി. മാതൃഭൂമി ന്യൂസിന് നൽകി പ്രത്യേക അഭിമുഖത്തിലാണ് കെ സുരേന്ദ്രന്റെ പരാമർശം. കേരളത്തിൽ ഒരു ഭരണത്തുടർച്ചയും ഉണ്ടാകില്ലെന്നും കെ സുരേന്ദ്രൻ ആവർത്തിച്ചു പറഞ്ഞു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ നിർണായകമായ സാന്നിധ്യമായി കേരള നിയമസഭയിൽ എൻഡിഎ ഉണ്ടാകുമെന്നും പത്ത് മുപ്പത്തഞ്ച് സീറ്റുകിട്ടിയാൽ ഞങ്ങൾ ഭരണത്തിലെത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫിനകത്തും എൽഡിഎഫിനകത്തും അത്ര സന്തോഷത്തോടെയാണ് എല്ലാവരും ഇരിക്കുന്നത് എന്ന് കരുതുന്നുണ്ടോ എന്നും കെ സുരേന്ദ്രൻ ചോദ്യം ഉന്നയിച്ചു.

വേറെ ഓപ്ഷനില്ലാത്തതുകൊണ്ട് കുറേ പേർ കോൺഗ്രസിലും സിപിഎമ്മിലും ഇരിക്കുന്നെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടത്-വലത് ധ്രുവീകരണം അവസാനിച്ചിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

മുമ്പും കെ സുരേന്ദ്രൻ കേരളം ഭരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. 35 സീറ്റോളം ലഭിച്ചാൽ കേരളം ഭരിക്കുക എൻഡിഎ ആയിരിക്കുമെന്നാണ് സുരേന്ദ്രന്റെ പ്രവചനം.

Exit mobile version