ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്; പക്ഷെ വെറുക്കാനാകില്ല; അവരെല്ലാം സഹോദരി സഹോദരൻമാരാണ്: രാഹുൽഗാന്ധി

വയനാട്: ഇടതുപക്ഷത്തുള്ളവർ സഹോദരി സഹോദരൻമാരാണെന്നും വെറുക്കാനാകില്ലെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഇടതുപക്ഷവുമായി രാഷ്ട്രീയ ചർച്ചകൾ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

‘ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്, പക്ഷെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരി സഹോദരൻമാരാണ്’, രാഹുൽ പറഞ്ഞു.വയനാട്ടിൽ യുഡിഎഫ് പ്രചരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം.

നേരത്തെ രാഹുലിനെതിരെ അധിക്ഷേപ പരാമർശവുമായി ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ് രംഗത്തെത്തിയിരുന്നു. സിപിഎം സ്വതന്ത്രനായാണ് ജോയ്‌സ് ജോർജ് ലോക്‌സഭയിൽ എത്തിയത്.

പരാമർശം വിവാദമായതോടെ ജോയസ് ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം ജോയ്‌സിന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും തള്ളിയിരുന്നു. രാഹുലിനോട് രാഷ്ട്രീയപരമായി വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായി ആക്രമിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Exit mobile version