തലശേരിയില്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത്, ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ഥി ജയിക്കണം: ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത്ത് ‘നോട്ട’യ്ക്ക് നല്‍കണം; സുരേഷ് ഗോപി

തൃശൂര്‍: ഗുരുവായൂരില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ ജയിക്കണം.
തലശേരിയിലെ സിപിഎം സ്ഥാനാര്‍ഥിയായ എഎന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുതെന്നും ബിജെപി സ്ഥാനാര്‍ത്ഥിയും എംപിയും നടനുമായ സുരേഷ് ഗോപി.
ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ ജനങ്ങള്‍ വോട്ട് ‘നോട്ട’യ്ക്ക് നല്‍കണമെന്നും അങ്ങനെയല്ലെങ്കില്‍ സിപിഎമ്മിനെതിരെ വോട്ട് ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില് ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

വോട്ട് നോട്ടയ്ക്ക് അല്ലെങ്കില്‍ സിപിഎമ്മിനെതിരെ ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു. കെഎന്‍എ ഖാദര്‍ എന്ന വ്യക്തിയെ എനിക്ക് നന്നായി അറിയാം. തലശേരിയില്‍ വോട്ട് ഷംസീറിനെതിരെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിവേദിതയുടെ പത്രിക തള്ളിപ്പോയ ഗുരുവായൂരില്‍ ബിജെപി, ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് പിന്തുണ നല്കിയിട്ടുണ്ട്. ഇതിനിടെയാണ് കെഎന്‍എ ഖാദറെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഒപ്പ് രേഖപ്പെടുത്താത്ത സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് ഗുരുവായൂരിലെയും തലശ്ശേരിയിലെയും സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ കാരണം.

Exit mobile version