100 കാമ്പസുകളിൽ സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാമുമായി iLearn IAS അക്കാദമി; പങ്കെടുക്കാൻ താൽപര്യമുള്ള കോളേജുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

IAS_

തിരുവനന്തപുരം :iLearn IAS അക്കാദമി കേരളത്തിലെ 100 കാമ്പസുകളിൽ സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഓഫ്‌ലൈൻ ആയും ഓൺലൈനായും നടത്തുന്ന ഈ വർക്ക്‌ഷോപ്പ്
ഐഎഎസും ഐപിഎസും അടക്കമുള്ള സിവിൽ സർവീസ് കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ സഹായകരമാകും. ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന വർക്ക്‌ഷോപ്പിൽ സിവിൽ സർവീസ്ഉദ്യോഗസ്ഥർ, പരിചയ സമ്പന്നനായ സിവിൽ സർവീസ് പരിശീലകർ എന്നിവർ പങ്കെടുത്ത് ക്ലാസുകൾ നൽകും.

അക്കാഡമിക് വിശദാംശങ്ങൾ, സിവിൽ സർവീസ് വിഷയങ്ങൾ പരിചയപ്പെടുക, വിവിധ മേഖലകളിൽ ഉള്ളവർക്ക് മിടുക്കിന്റെ അടിസ്ഥാനത്തിൽ iLearn നൽകുന്ന വിവിധ സ്‌കോളർഷിപ്പ് പ്രോഗ്രാം തുടങ്ങിയ എല്ലാ വിഷയങ്ങളിലും വർക്ക്ഷോപ്പിലൂടെ ഉത്തരം തേടാവുന്നതാണ്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ നൂറിലധികം മലയാളികളെ കേരളത്തിൽ നിന്ന് സിവിൽ സർവീസ് ജേതാക്കളാക്കിയ ഐലേൺ ഐഎഎസ് അക്കാഡമി 9 മാസത്തെ പ്രിലിംസ്-കം-മെയിൻസ് (പിസിഎം) പ്രോഗ്രാം ആണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന് സജ്ജമാക്കുന്നതിനു വേണ്ടി നൽകുന്നത്.

ഐലേൺ ഐഎഎസ് അക്കാഡമിയിലെ പരിചയസമ്പന്നരായ ഫാക്കൽറ്റികളുടെ പാനൽ ഇതിനകം ഇന്ത്യയിൽ തന്നെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുള്ളവരാണ്.

താഴെ നൽകിയിട്ടുള്ള ഹെല്പ്ലൈൻ നമ്പറുകൾ വഴി ക്ലാസുകൾക്കായി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് iLearn IAS അക്കാദമി ഡയറക്ടർ അറിയിച്ചു.

+91 73568 75621
+918089166792 | +91 7510353353
www.ilearnias.com

Exit mobile version