‘വെറുതെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ജനങ്ങളുടെ ആവശ്യം നിറവേറ്റാനാകണം’: വീണ്ടും ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഒ രാജഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയിലേക്ക് പ്രവര്‍ത്തനം മാറ്റണമെന്ന് മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വെറുതെ കുറ്റം പറഞ്ഞിട്ടും ആരോപണം ഉന്നയിച്ചിട്ടും കാര്യമില്ല. ജനങ്ങളുടെ ആവശ്യം നിറവേറ്റാനാകണം’, രാജഗോപാല്‍ പറഞ്ഞു.

അതേസമയം,”ഞാന്‍ പ്രതിപക്ഷത്ത് തന്നെയാണ്. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുക എന്നുള്ളത് എന്റെ രീതിയല്ല. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കുക എന്നതാണ്. തെറ്റ് ചെയ്യുമ്പോള്‍ വിമര്‍ശിക്കുകയും വേണം,” മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ഒ രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സിപിഎം-ബിജെപി കൂട്ടുകെട്ടിനെക്കുറിച്ച് അറിയില്ലെന്നും കോണ്‍ഗ്രസുമായോ സിപിഎമ്മുമായോ ഒരു കൂട്ടുകെട്ടിനുമില്ലെന്നും ബാലശങ്കറിന്റെ വെളിപ്പെടുത്തലിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

നേരത്തേയും ബിജെപിയെ വെട്ടിലാക്കി രാജഗോപാല്‍ രംഗത്തെത്തിയിരുന്നു. നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പിന്‍ഗാമിയാണെന്ന് പറയുന്നില്ലെന്ന് രാജഗോപാല്‍ പറഞ്ഞിരുന്നു.

Exit mobile version