ശ്രീനിവാസന്‍ പഠിക്കുന്ന കാലത്ത് എബിവിപി പ്രവര്‍ത്തകന്‍; ചാഞ്ചാട്ട നിലപാട് സ്വീകരിക്കും, കൃത്യമായ രാഷ്ട്രീയ നിലപാടില്ലെന്ന് പി.ജയരാജന്‍

കണ്ണൂര്‍: ട്വന്റി-20 യില്‍ ചേര്‍ന്ന നടന് ശ്രീനിവാസനെ പരിഹസിച്ച് സിപിഎം നേതാവ് പി.ജയരാജന്‍. ശ്രീനിവാസന്‍ മികച്ച നടനാണെന്നും എന്നാല്‍ ശ്രീനിവാസന്‍ രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കുന്ന ആളല്ലെന്നും ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് ശ്രീനിവാസനെന്നും പി.ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമി ന്യൂസിനോട് സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പഠിക്കുന്ന കാലത്ത് എബിവിപി പ്രവര്‍ത്തകനാണ് അദ്ദേഹം. പിന്നീട് ഇടതുപക്ഷ രാഷ്ട്രീയവുമായും സഹകരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് ശ്രീനിവാസനെന്നും പി.ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം ശ്രീനിവാസന്റെ അഭിനയം മികച്ചതാണെന്നും അത് ആസ്വദിക്കാറുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ട്വന്റി-20യേയും അദ്ദേഹം വിമര്‍ശിച്ചു. അംബാനിമാരുടെയും അദാനിമാരുയും ചെറിയ രൂപമാണ് ട്വന്റി-20. ജനങ്ങളെ പ്രലോഭനങ്ങള്‍ക്ക് വിധേയമാക്കുക എന്നതാണ് അവരുടെ കാഴ്ചപ്പാട്. ജനാധിപത്യം പണാധിപത്യമാകാത്ത ജനപക്ഷ വികസനമാണ് വേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.

Exit mobile version