ട്വന്റി20 ലോകകപ്പ്; ഇന്ത്യയുടെ വിജയം ആഘോഷിച്ച ഗൂഗിള്‍ സിഇഒയുടെ ട്വീറ്റിന് പാക്കിസ്താന്‍ ആരാധകന്റെ കമന്റ്, കലക്കന്‍ മറുപടി നല്‍കി സുന്ദര്‍ പിച്ചൈ

പാക്കിസ്തനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ്ങിലെ അവസാന ഓവറുകള്‍ കണ്ട് ദീപാവലി ആഘോഷിച്ചെന്ന സുന്ദറിന്റെ ട്വീറ്റിനെതിരെയാണ് പാക്കിസ്താന്‍ ആരാധകന്‍ രംഗത്തെത്തിയത്.

suder-pichai

വാഷിങ്ടന്‍: ട്വന്റി20 ലോകകപ്പില്‍ പാക്കിസ്താനെതിരായ ഇന്ത്യയുടെ വിജയം ആഘോഷമാക്കിയ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ട്വീറ്റ് വൈറലാകുന്നു. ലോകകപ്പ് വിജയവും ദീപാവലി ആഘോഷവും ഉള്ളടക്കമായ ട്വീറ്റില്‍ പാക്കിസ്താന്‍ ആരാധകന്‍ കമന്റിട്ടതും തുടര്‍ന്ന് സുന്ദര്‍ പിച്ചൈയുടെ കലക്കന്‍ മറുപടിയുമാണ് സൈബര്‍ ലോകം ഏറ്റെടുത്തത്.

also read; അടുക്കളയിലെ സിങ്കില്‍ കൈകഴുകാന്‍ അനുവദിച്ചില്ല, ഹോട്ടല്‍ അടിച്ച് തകര്‍ത്ത് യുവാക്കള്‍; അഞ്ച് പേര്‍ അറസ്റ്റില്‍

പാക്കിസ്തനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ്ങിലെ അവസാന ഓവറുകള്‍ കണ്ട് ദീപാവലി ആഘോഷിച്ചെന്ന സുന്ദറിന്റെ ട്വീറ്റിനെതിരെയാണ് പാക്കിസ്താന്‍ ആരാധകന്‍ രംഗത്തെത്തിയത്.

‘അവസാന മൂന്ന് ഓവറുകള്‍ വീണ്ടും കണ്ടാണു ഞാന്‍ ദീപാവലി ആഘോഷിച്ചത്. എന്തൊരു മത്സരം, എന്തൊരു പ്രകടനം’

എന്നായിരുന്നു സുന്ദറിന്റെ ട്വീറ്റ്.

ആദ്യ മൂന്ന് ഓവര്‍ കാണണമെന്നായിരുന്നു പാക്കിസ്താന്‍ ആരാധകന്‍ സുന്ദര്‍ പിച്ചൈയ്ക്കു നല്‍കിയ ഉപദേശം.

‘എന്നാല്‍ ആദ്യ മൂന്ന് ഓവറുകളും കണ്ടെന്നും ഭുവനേശ്വര്‍ കുമാറിന്റെയും അര്‍ഷ്ദീപ് സിങ്ങിന്റെയും എന്തൊരു സ്‌പെല്ലായിരുന്നെന്നും ഗൂഗിള്‍ സിഇഒ മറുപടി നല്‍കി’

ആദ്യ ഓവറുകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും, ഓപ്പണര്‍ കെ.എല്‍. രാഹുലും ചെറിയ സ്‌കോറുകള്‍ക്കു പുറത്തായിരുന്നു. വിരാട് കോലിയുടെ മികവിലാണ് ഇന്ത്യ പിന്നീടു മത്സരത്തിലേക്കു തിരിച്ചെത്തിയത്.

സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ പാക്കിസ്താനെതിരെ ഇന്ത്യ നാലു വിക്കറ്റിനാണു ജയിച്ചത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താകാതെ നിന്ന കോലി ഇന്ത്യന്‍ ബാറ്റിങ്ങിനെ മുന്നില്‍നിന്നു നയിച്ചു. 6 ഫോറും 4 സിക്‌സുമടങ്ങുന്നതാണ് കോലിയുടെ ഉജ്വല ഇന്നിങ്‌സ്. അവസാന ഓവറിലെ സൂപ്പര്‍ ക്ലൈമാക്‌സിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്.

Exit mobile version