സൗരവ് ഗാംഗുലി ബിജെപി റാലിക്ക് എത്തിയേക്കും; തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അഭ്യൂഹം ശക്തം

sourav-ganguly_

കൊൽക്കത്ത: മുൻക്രിക്കറ്റ്താരവും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിയിൽ ഗാംഗുലി ബിജെപി അംഗത്വമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതിന് ശേഷം വിശ്രമത്തിലായിരുന്ന താരം ഇക്കാര്യത്തിൽ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മത്സരിക്കുന്നതിൽ ഗാംഗുലിയാണ് തീരുമാനം എടുക്കേണ്ടതെന്നും താരത്തെ സ്വാഗതം ചെയ്യുന്നതായും ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് പ്രതികരിച്ചു.

മാർച്ച് 27, ഏപ്രിൽ ഒന്ന് തീയതികളിൽ നടക്കുന്ന ഒന്ന്, രണ്ട് ഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ എത്രയും പെട്ടെന്ന് പ്രഖ്യാപിക്കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഗാംഗുലി ജനുവരി 31നാണ് ആശുപത്രി വിട്ടത്.

Exit mobile version