വീണ്ടും ജീവന്‍ എടുത്ത് കൊച്ചി എളങ്കുളത്തെ അപകട വളവ്; ഇത്തവണ ജീവന്‍ പൊലിഞ്ഞത് ബൈക്ക് യാത്രികനായ സനലിന്റെ!

കൊച്ചി: വീണ്ടും ജീവന്‍ എടുത്ത് കൊച്ചി എളങ്കുളത്തെ അപകട വളവ്. അപകടത്തില്‍ ബൈക്ക് യാത്രികനായ തൊടുപുഴ സ്വദേശി സനല്‍ സത്യനാണ് മരണപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം നടന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഈ അപകട വളവില്‍ പൊലിഞ്ഞത് ഒമ്പത് ജീവനുകളാണ്.

റോഡിനോടു ചേര്‍ന്നുള്ള സ്ലാബില്‍ ഇരുചക്രവാഹനം ഇടിച്ചാണ് അപകടമുണ്ടായത്. സനല്‍ സനല്‍ സഞ്ചരിച്ച ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. സനലിനെക്കൂടാതെ വാഹനത്തില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

പതിവായി അപകടം നടക്കുന്ന സ്ഥലമാണ് എളങ്കുളത്തെ ഈ അപകടവളവ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഇവിടെ രണ്ട് യുവാക്കള്‍ മരണപ്പെട്ടത്. മെട്രോ തൂണില്‍ ഇടിച്ചാണ് അന്ന് അപകടമുണ്ടായത്. ഇരുചക്ര വാഹന യാത്രക്കാരാണ് ഇവിടെ കൂടുതലായും അപകടത്തില്‍പ്പെടുന്നത്.

Exit mobile version