മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ കോവിഡ് വാക്‌സിൻ സ്വീകരിക്കും; മുമ്പ് തന്നെ ആഗ്രഹമുണ്ടായിരുന്നു; ഊഴത്തിനായി കാത്തിരുന്നതാണ്: ആരോഗ്യമന്ത്രി

kk shailaja and pinarayi

കണ്ണൂർ: സംസ്ഥാനം കോവിഡ് വാക്‌സിനേഷന് പൂർണ്ണസജ്ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഉടൻ കോവിഡ് വാക്‌സിനെടുക്കുമെന്നും മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. വാക്‌സിനേഷൻ പ്രക്രിയയിൽ സ്വകാര്യ മേഖലയെക്കൂടി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

‘പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യമാണ്. വാക്‌സിൻ സ്വീകരിക്കാൻ നേരത്തെ ഞങ്ങൾ തയ്യാറായിരുന്നു. ആരോഗ്യ പ്രവർത്തകർക്കൊപ്പം ജനപ്രതിനിധികൾ വാക്‌സിൻ എടുക്കേണ്ടതില്ല, അവരുടെ ഊഴം വരുമ്പോൾ എടുത്താൽ മതി എന്ന് പ്രധാനമന്ത്രിയുടെ മീറ്റിങ്ങിൽ നിർദേശം വന്നിരുന്നു. അതുകൊണ്ടാണ് വാക്‌സിൻ സ്വീകരിക്കാതിരുന്നത്.]- മന്ത്രി വിശദീകരിച്ചു.

വാക്‌സിൻ സ്വീകരിക്കുന്നതിൽ മറ്റാർക്കും മടിയുണ്ടാകാതിരിക്കാൻ ആരോഗ്യമന്ത്രി എന്ന നിലയിൽ ആദ്യം വാക്‌സിൻ എടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഊഴം വരാൻ കാത്തുനിന്നതാണ്. മുഖ്യമന്ത്രി വാക്‌സിൻ എടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും താനും വാക്‌സിനെടുക്കുമെന്നും അവർ പറഞ്ഞു.

Exit mobile version