കേരളത്തിൽ വീണ്ടും എൽഡിഎഫ് സർക്കാർ തന്നെ; ബംഗാളിൽ മമത സർക്കാരും; എബിപി-സീ -വോട്ടർ സർവേ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഇടതുതരംഗം ആഞ്ഞടിക്കുമെന്ന് പ്രവചിച്ച് എബിപി-സീവോട്ടർ ഒപീനിയൻ പോൾ ഫലം. 83-91 സീറ്റുകൾ വരെ നേടി എൽഡിഎഫ് അധികാരം നിലനിർത്തുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യുഡിഎഫ് 47-55 സീറ്റുകൾ ലഭിക്കുമെന്ന് പറയുമ്പോൾ ബിജെപി 02 സീറ്റ് നേടുമെന്നും അഭിപ്രായ സർവേ പ്രവചിക്കുന്നു.

കേരളം ആകെ സീറ്റ് 140; എൽഡിഎഫ്: 83-91, യുഡിഎഫ്: 47-55, ബിജെപി 02, മറ്റുള്ളവർ: 02

അതേസമയം, തമിഴ്‌നാട്ടിൽ യുപിഎ സഖ്യത്തിനായിരിക്കും ഭരണമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഡിഎംകെ, കോൺഗ്രസ് എന്നിവരുൾപ്പെടുന്ന യുപിഎ സഖ്യം 154-162 സീറ്റുകൾ നേടും. എഐഎഡിഎംകെ, ബിജെപി തുടങ്ങിയവർ ഉൾപ്പെടുന്ന എൻഡിഎ സഖ്യം 58-66 സീറ്റുകൾ നേടുമെന്ന് പോൾ ഫലം പറയുന്നു.

ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ വീഴ്ത്താൻ ബിജെപിക്ക് സാധിക്കില്ലെന്നാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്. മമത സർക്കാർ തുടർഭരണം നേടും. 148-164 സീറ്റുകൾ വരെ തൃണമൂൽ കോൺഗ്രസ് നേടും. ബിജെപി 92-108, സീറ്റുകൾ നേടിയേക്കും.

ബംഗാൾ ആകെ സീറ്റ്294; ടിഎംസി148-164, ബിജെപി 92-108, കോൺഗ്രസ്+മറ്റുള്ളവർ:31-39

തമിഴ്‌നാട് ആകെ സീറ്റ്234; യുപിഎ: 154-162, എൻഡിഎ: 58-66, എംഎൻഎം: 26, എഎംഎംകെ:15

കോൺഗ്രസ് സർക്കാർ വീണ പുതുച്ചേരിയിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നും പ്രവചനത്തിൽ പറയുന്നു. 17-21 സീറ്റുകൾ ബിജെപി നേടുമെന്നാണ് ഫലം. കോൺഗ്രസിന് 8-12 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.

പുതുച്ചേരി ആകെ സീറ്റ്30; ബിജെപി:17-21,കോൺഗ്രസ്:8-12

ആസാമിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്താനാണ് സാധ്യതയെന്നും എബിപി-സീവോട്ടർ ഒപീനിയൻ പോൾ പറയുന്നു.

ആസാം ആകെ സീറ്റ്126: ബിജെപി: 68-76 കോൺഗ്രസ്: 43-76 സീറ്റുകൾ, മറ്റുള്ളവർ: 5-10 സീറ്റുകൾ

Exit mobile version