വീണ്ടും പാചക വാതക വിലയില്‍ വര്‍ധനവ്; വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 800 കടന്നു!

Gas price Hike | Bignewslive

കൊച്ചി: പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനൊപ്പം സാധാരണക്കാര്‍ക്ക് തിരിച്ചടിയാവുകയാണ് പാചക വാതക വില വര്‍ധനവും. ഇന്നും വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനാണ് 25 രൂപ ഒറ്റയടിക്ക് കൂട്ടിയത്. പുതിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.

ഇതോടെ കൊച്ചിയില്‍ പുതിയ വില 800 കടന്നു. 801 രൂപയാണ് ഇപ്പോള്‍ പാചക വാതകത്തിന് നല്‍കേണ്ടി വരുന്നത്. നേരത്തെ ഫെബ്രുവരി 14 ന് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു.

19 കിലോഗ്രാമിന്റെ സിലിണ്ടറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയില്‍ നിന്ന് 1528.50 രൂപയിലേക്കാണ് വില ഉയര്‍ന്നത്.

Exit mobile version