പതിവുതെറ്റിക്കാതെ ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; ഒപ്പം പാചകവാതക വിലയിലും കുതിപ്പ്

Fuel and Gas | Bignewslive

ന്യൂഡല്‍ഹി: പതിവുതെറ്റിക്കാതെ ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലീറ്ററിന് 103.25 രൂപയും ഡീസല്‍ ലീറ്ററിന് 96.53 രൂപയുമാണു വില.

തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 105 രൂപ 18 പൈസയും, ഡീസലിന് 98 രൂപ 35 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇതിനു പുറമെ, പാചകവാതക വിലയും വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിലാണ് വര്‍ധനവുണ്ടായത്.

14.2 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 906.50 രൂപയായി. വാണിജ്യ സിലിണ്ടര്‍ വിലയില്‍ ഇന്ന് മാറ്റമില്ല. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് ഈ വര്‍ഷം മാത്രം കൂട്ടിയത് 205.50 രൂപയാണ്. വാണിജ്യ സിലിണ്ടറിന് ഈ വര്‍ഷം 409 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇത് 1728 രൂപയായി തുടരും.

Exit mobile version