കുത്തനെ ഉയര്‍ന്ന് പാചകവാതക വിലയും; ഗാര്‍ഹിക സിലിണ്ടറിന് ഇനി 826 രൂപ!

Gas price | Bignewslive

കൊച്ചി: പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നതിനിടെ പാചകവാതക വിലയിലും വന്‍ വര്‍ധനവ്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 826 രൂപ നല്‍കണം. അതേസമയം, വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂട്ടി. ഈ സിലിണ്ടറിന്റെ വില 1618 രൂപയിലും എത്തി.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയും ഒരു മാസത്തിനിടെ നാലാം തവണയുമാണ് വില വര്‍ധിക്കുന്നത്. 5 ദിവസത്തിനിടെ 50 രൂപയുടെ വര്‍ധനവാണ് പാചകവാതക വിലയിലുണ്ടായത്. പാചകവാതകത്തിന് ഫെബ്രുവരിയില്‍ മാത്രം 100 രൂപയുടെ വര്‍ധനവുണ്ടായി.

Exit mobile version