ബിനീഷ് കോടിയേരിക്ക് ആശ്വാസം! പുറത്തേയ്ക്കുള്ള വഴി തെളിയുന്നു; ബംഗളൂരു മയക്കുമരുന്ന് കേസില്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയുടെ പേരില്ല

Narcotic control bureau | Bignewslive

ബംഗളൂരു; സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും സിനിമാ താരവുമായ ബിനീഷ് കോടിയേരിക്ക് പുറത്തേയ്ക്കുള്ള വഴി തെളിയുന്നു. ബംഗളൂരു മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) കുറ്റപത്രം സമര്‍പ്പിച്ചു. ഈ കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയുടെ പേര് പ്രതി പട്ടികയില്‍ ഇല്ല. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബിനീഷ് കോടിയേരിക്ക് നേരെയും അന്വേഷണം നീണ്ടത്.

എന്നാല്‍, ബിനീഷിനെതിരായ അന്വേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിരികെ വിട്ടുനല്‍കിയതായും ബംഗളൂരുവിലെ 33-ാമത് സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രത്തില്‍ ബിനീഷിന്റെ പേര് ഇല്ലാത്തതോടെ തെളിയുന്നത് ഈ കേസിലെ ബിനീഷിന്റെ നിരപരാധിത്വം കൂടിയാണ്. അതേസമയം, വാര്‍ത്ത നല്‍കാന്‍ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളും വിമുഖ കാണിക്കുന്നതായി ആരോപണവും ഉയരുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ പലരും ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ബംഗളൂരു മയക്കുമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് ബംഗളൂരു പരപ്പന ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്.

Exit mobile version