രാഷ്ട്രീയത്തിലേക്കില്ലെന്ന് ബോബി ചെമ്മണ്ണൂര്‍; ചാരിറ്റി പ്രവര്‍ത്തനം വ്യാപിപ്പിക്കും

നെടുമ്പാശ്ശേരി: സജീവ രാഷ്ട്രീയത്തിലേക്കോ ചലച്ചിത്ര മേഖലയിലേക്കോ കടക്കാന്‍ ആഗ്രഹമില്ലെന്ന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍.

കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതികള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനവും വ്യാപിപ്പിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബോബി ഫാന്‍സ് ചാരിറ്റിയുടെ ഇരുന്നൂറോളം യൂണിറ്റുകള്‍ രൂപവത്കരിക്കും. ചാരിറ്റി പ്രവര്‍ത്തനത്തിന് സ്വയം സന്നദ്ധരാകുന്നവരില്‍ നിന്ന് ധനസഹായമുള്‍പ്പെടെ ശേഖരിക്കും.

തുക കൈകാര്യം ചെയ്യുന്നതിന് പൊലീസ് – റവന്യൂ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സുതാര്യ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version