ദുബായ് യാത്രയ്ക്ക് ഒരുങ്ങുന്നവരോട്; കോവിഡ് പരിശോധനാ റിപ്പോർട്ടിൽ ക്യൂആർകോഡ് നിർബന്ധം

air india flight

ദുബായ്: ഇന്ത്യയിൽ നിന്നും ദുബായിയിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക മുന്നറിയിപ്പുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. യാത്രയുടെ ഭാഗമായി നിർബന്ധമായും ഹാജരാക്കേണ്ട കോവിഡ് പിസിആർ പരിശോധനാ റിപ്പോർട്ടിൽ ക്യൂആർ കോഡ് ഉണ്ടായിരിക്കണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. സോഷ്യൽമീഡിയ പോസ്റ്റിലൂടെയാണ് എയർഇന്ത്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പരിശോധനാ റിപ്പോർട്ടിലെ ക്യൂആർ കോഡ് ഉപയോഗിച്ച് അധികൃതർക്ക് യഥാർത്ഥ റിപ്പോർട്ട് പരിശോധിക്കാൻ സാധിക്കണമെന്നതാണ് നിബന്ധന. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അറിയിപ്പ് അനുസരിച്ചാണ് ഇത്തരമൊരു നിർദേശം നൽകുന്നതെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിശദീകരിക്കുന്നു.

അതേസമയം, ഇതിന് പുറമെ പരിശോധനയ്ക്കായി പരിശോധനക്കായി സാമ്പിൾ ശേഖരിച്ച തീയതി, സമയം, പരിശോധനാ ഫലം റിപ്പോർട്ട് ചെയ്യുന്ന തീയതി, സമയം എന്നിവയും റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്നും നിബന്ധനയുണ്ട്. യുഎഇയിലടക്കം കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക നടപടി

Exit mobile version