വാഴക്കാലയില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍: മൃതദേഹം പാറമടയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: എറണാകുളം വാഴക്കാലയില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേവാസി ജസ്റ്റീന തോമസ് (45) ആണ് മരിച്ചത്.

മഠത്തിനോട് ചേര്‍ന്നുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടുക്കി സ്വദേശിയാണ്. ഇന്ന് ഉച്ച മുതല്‍ കന്യാസ്ത്രീയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഫയല്‍ഫോഴ്സ് എത്തി മൃതദേഹം കരക്കെത്തിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സിസ്റ്റര്‍ ജസ്റ്റീന വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version