‘ഇതെന്റെ പുത്തന്‍ റൈബാന്‍ ഗ്ലാസ്’! ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാസ്സായി പ്രണവ്; ചിത്രത്തിന്റെ ടീസര്‍ ദുല്‍ഖര്‍ പുറത്ത് വിട്ടു

കൊച്ചി: ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്.

‘എന്റെ ബേബി ബ്രൊ പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ സന്തോഷത്തോടും സ്‌നേഹത്തോടും കൂടി ഞാന്‍ റിലീസ് ചെയ്യുന്നു. ഈ ചിത്രവും അവന്റെ പുതിയൊരു പൊന്‍തൂവലായി മാറട്ടെ’ എന്നാണ് ടീസര്‍ പങ്കുവച്ച് ദുല്‍ഖര്‍ പറയുന്നത്.

രാമലീല എന്ന ചിത്രത്തിന് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മാസ് ലുക്കിലാണ് പ്രണവ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ആക്ഷന്‍ പ്രണയ ചിത്രമായി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്
നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്.

ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നു. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Exit mobile version