20 മണിക്കൂര്‍, 30 ലക്ഷത്തിലധികം കാഴ്ചക്കാരുമായി ട്രെന്‍ഡിംഗില്‍ ഒന്നാമത്..! ആവേശം നിറച്ച് ഉലകനായകന്റെ വിക്രം ടീസര്‍; ആകാംക്ഷയോടെ പ്രേക്ഷകര്‍

‘കൈദി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജ് ഉലകനായകനെ നായകനാക്കി ഒരുക്കുന്ന ‘വിക്രം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. ഉലകനായകന്റെ 66-ാം ജന്മദിനത്തിലാണ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

കമലഹാസന്റെ 232-ാം ചിത്രമാണിത്. വിജയിയെ നായകനാക്കി ഒരുക്കിയ ‘മാസ്റ്ററി’ന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ടൈറ്റില്‍ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കമലിന്റെ തന്നെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version