പ്രിയ സുഹൃത്തിന് ജന്മദിനാശംസകള്‍: ഉലകനായകന് ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഉലകനായകന്‍ കമല്‍ ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുല്യനടനും പ്രിയ സുഹൃത്തുമായ കമല്‍ ഹാസന് ജന്മദിനാശംസകള്‍ എന്ന് മുഖ്യമന്ത്രി കുറിച്ചു.

നടനെന്നതിലുപരി സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് കമല്‍ ഹാസന്‍ എന്ന് മുഖ്യമന്ത്രി പറയുന്നു. കേരളത്തെ സ്വന്തം നാടെന്ന നിലയില്‍ കാണുന്ന കമല്‍ നാം കൈവരിച്ച സാമൂഹിക പുരോഗതിയില്‍ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം കുറിച്ചു.

അതുല്യനടനും പ്രിയ സുഹൃത്തുമായ കമല്‍ ഹാസന് ജന്മദിനാശംസകള്‍. നടനെന്നതിനുപരി സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് കമല്‍ ഹാസന്‍. മതനിരപേക്ഷ, പുരോഗമനാശയങ്ങള്‍ മുറുകെപ്പിടിക്കുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. കലാമേഖലയിലെ സംഭാവനകള്‍ക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളില്‍ വലിയ ഇടം നല്‍കി. കേരളത്തെ സ്വന്തം നാടെന്ന നിലയില്‍ കാണുന്ന കമല്‍ നാം കൈവരിച്ച സാമൂഹിക പുരോഗതിയില്‍ അഭിമാനം കൊള്ളുന്നുവെന്നും പ്രിയ കമല്‍ ഹാസന് എല്ലാവിധ ഭാവുകങ്ങളും ആയുരാരോഗ്യ സൗഖ്യവും ഹൃദയപൂര്‍വ്വം നേരുന്നു.

Exit mobile version