ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു

ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു. ശിവരാജ് കുമാറാണ് ചിത്രത്തിലെ നായകന്‍. 2013ല്‍ പ്രദര്‍ശനത്തിന് എത്തിയ ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഈ ചിത്രം.

അതേസമയം ടീസറിലെ ചില രംഗങ്ങള്‍ മെഗാ ഹിറ്റ് കന്നഡ ചിത്രം കെജിഎഫിനോട് സാദൃശ്യം പുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരു കെജിഎഫ് മോഡല്‍ ചിത്രമാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം. കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ശ്രുതിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എ ഹര്‍ഷയാണ് ചിത്രത്തിന്റെ സംവിധായകന്‍. സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം. സംഗീതം അര്‍ജുന്‍ ജന്യ. എഡിറ്റിംഗ് ദീപു എസ് കുമാര്‍. ഡോ രവി വര്‍മ്മ, വിക്രം എന്നിവരാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ജയണ്ണ ഫിലിംസിന്റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version