‘ജീവിതകാലം മുഴുവൻ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാൻ വിവാഹം അനുവദിക്കുന്നു’ വിവാഹവാർഷിക ദിനത്തിൽ കുസൃതി കുറിപ്പുമായി നടി ഭാവന

Bhavana | Bignewslive

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് നടി ഭാവന. വിവാഹശേഷം മലയാള സിനിമാ ലോകത്ത് നിന്ന് വിട്ടുനിൽക്കുകയാണ് ഭാവന. അതേസമയം, കന്നടയിൽ താരം സജീവമായി നിൽക്കുന്നുണ്ട്. ‘ഭജ്രംഗി 2’ എന്ന ചിത്രമാണ് ഭാവന നായികയായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ഇന്ന് നടിയുടെ വിവാഹവാർഷികമാണ്. ഭർത്താവ് നവീന് ആശംസകൾ അറിയിച്ചുള്ള ഭാവനയുടെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

താൻ തട്ടിപ്പ് നടത്തിയിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടില്ല; ഫ്ളാറ്റ് വിൽപനയുമായി ബന്ധപ്പെട്ട് നടക്കുന്നത് കുപ്രചാരണം; മാനനഷ്ടകേസ് നൽകിയെന്ന് കെഎസ് ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ

നവീന് ഒപ്പമുള്ള ഫോട്ടോയും ഭാവന പങ്കുവെച്ചിട്ടുണ്ട്. കുസൃതി നിറഞ്ഞ ഒരു അടിക്കുറിപ്പാണ് ഭാവന വിവാഹ ആശംസകളായി കുറിച്ചിരിക്കുന്നത്. നിങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാൻ വിവാഹം നിങ്ങളെ അനുവദിക്കുന്നുവെന്നാണ് ഭാവന ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. എന്റേത് എന്നും ഫോട്ടോയ്ക്ക് ഭാവന കുറിച്ചു.

മിക്ക തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ച താരമാണ് ഭാവന. ‘ചിത്തിരം പേശുതടി’ എന്ന ചിത്രത്തിലൂടെ തമിഴിലും ‘ഒൻടറി’യിലൂടെ തെലുങ്കിലും എത്തിയ ഭാവന എൺപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡും ഭാവനയ്ക്ക് ലഭിച്ചിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത് ചിത്രം ‘ദൈവനാമ’ത്തിലെ അഭിനയത്തിനായിരുന്നു അവാർഡ്. നടി ഭാവനയും കന്നഡ സിനിമാ നിർമാതാവായ നവീനും തമ്മിൽ 2018ലായിരുന്നു വിവാഹം.

Exit mobile version