പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ പെട്രോള്‍ വിലയില്‍ കുതിച്ച് ചാട്ടം; ഇന്നും വര്‍ധനവ്, സംസ്ഥാനത്ത് പെട്രോളിന് 90 രൂപ കടന്നു

Fuel Price | Bignewslive

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ കുതിപ്പ്. ഇന്നും വിലവര്‍ധിച്ചതോടെ സംസ്ഥാനത്ത് പെട്രോളിന്റെ വില 90 കടന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിലവര്‍ധിക്കുന്നത്. ഇന്ന് പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഇതോടെ തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 90.02 രൂപയും ഡീസലിന് 84.28 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 88.39 രൂപയും ഡീസല്‍ 82.76 രൂപയുമാണ്. സംസ്ഥാനത്ത് ഇത് ആദ്യമായാണ് പെട്രോള്‍ വില 90 രൂപ കടക്കുന്നത്. വില വര്‍ധനവ് തുടരുകയാണെങ്കില്‍ ലിറ്ററിന് 100 രൂപയാകുമോ എന്ന ആശങ്കയും നിലനിലനില്‍ക്കുന്നുണ്ട്.

കോവിഡ് വാക്‌സീന്‍ വിതരണം തുടങ്ങിയതോടെ ആഗോള സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 60 ഡോളറിന് മുകളില്‍ തുടരുകയാണ്. 83 ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ജൂണ്‍ 6നാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചു തുടങ്ങിയത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലീറ്ററിന് 80 രൂപ കടന്നത്.

Exit mobile version