ഓണ്‍ലൈന്‍ റമ്മി നിരോധിക്കും: രണ്ടാഴ്ചക്കകം വിജ്ഞാപനം ഇറക്കും

കൊച്ചി: ഓണ്‍ലൈന്‍ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്ചക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി കേരളാ ഗെയിമിംഗ് ആക്ടില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ നീക്കം. സംസ്ഥാന പൊലീസ് മേധാവി നല്‍കിയ ശുപാര്‍ശ നിയമ വകുപ്പ് അംഗീകരിച്ചതായും കോടതിയെ അറിയിച്ചു.

ഓണ്‍ലൈന്‍ ചൂതാട്ടം ഗൗരവതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തൃശൂര്‍ സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

കേരള ഗെയിമിംഗ് ആക്ട് പ്രകാരം ചൂതാട്ടം ശിക്ഷാര്‍ഹമാണെങ്കിലും ഓണ്‍ലൈന്‍ റമ്മിയടക്കമുളളവയ്ക്ക് നിയന്ത്രണമില്ലെന്നും, അതിനാല്‍ ഇവ നിരോധിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

Exit mobile version